തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനും അജി കൃഷ്ണനുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

 

തൊടുപുഴ: വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം.തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ തൊടുപുഴയില്‍ എച്ച്‌ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് ഇത്തവണ പി സി ജോര്‍ജിന് എതിരായ നടപടിയുടെ അടിസ്ഥാനം.

മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ അധിക്ഷേപിച്ചും മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന വിധത്തില്‍ ആയിരുന്നു പി സി ജോര്‍ജ് പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശത്തിന്റെ പേരില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയെ പി സി ജോര്‍ജ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വിദ്വേഷ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിനെയും പരിപാടി സംഘടിപ്പിച്ച എച്ച്‌ആര്‍ഡിഎസ് മേധാവി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ടി അനീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പോലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അനീഷ് കാട്ടാക്കട കോടതിയെ സമീപിച്ചത്.

spot_img

Related Articles

Latest news