തിരുവമ്പാടി : തോട്ടത്തിൻകടവിൽ നിന്നും ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയിലെ അഗസ്ത്യൻമുഴി ഭാഗത്തുനിന്നും കണ്ടെത്തി.
തോട്ടത്തിൽ കടവ് കോമുള്ളകണ്ടി ആയിഷയുടെ (72) മൃതദേഹമാണ് അല്പം മുമ്പ് കണ്ടെത്തിയത്. മുക്കം ഫയർഫോഴ്സിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.