അതിതീവ്ര മഴ: കാസർകോട് ജില്ലയിൽ നാളെയും അവധി

 

കാസർകോട് | അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ നാളെയും (ജൂലൈ 20) കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു.

സ്കൂളുകൾ, കോളജുകൾ, പ്രൊഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന കേന്ദ്രങ്ങൾ, സ്‌പെഷ്യൽ ക്ലാസ്സുകൾ എന്നിവക്ക് അവധി ബാധകമാണ്. നേരത്തേ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

spot_img

Related Articles

Latest news