അഞ്ച് വർഷത്തെ പ്രണയം, ‘ഞാന്‍ വിവാഹം കഴിച്ചു’; വിവാഹിതയായ വിവരം പങ്കുവച്ച്‌ സയാമീസ് ഇരട്ടകളിലെ കാര്‍മെന്‍

 

സോഷ്യല്‍ മീഡിയ താരങ്ങളാണ് സയാമീസ് ഇരട്ടകളായ കാര്‍മെന്‍ ആന്‍ഡ്രേഡും ലുപിറ്റ ആന്‍ഡ്രേഡും. ഇപ്പോഴിതാ കാമുകനായ ഡാനിയല്‍ മക്കോര്‍മാക്കുമായിതന്റെ വിവാഹം കഴിഞ്ഞു എന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് 25-കാരിയായ കാര്‍മെന്‍.2020-ല്‍ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് അഞ്ച് വര്‍ഷത്തോളം പ്രണയിച്ചു. കഴിഞ്ഞ വര്‍ഷം ന്യൂ മില്‍ഫോര്‍ഡിലെ ലവേഴ്‌സ് ലീപ്പ് ബ്രിഡ്ജില്‍വെച്ച്‌ ചെറിയ ചടങ്ങോടെയാണ് വിവാഹം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കണക്റ്റിക്കട്ടില്‍ വെച്ചായിരുന്നു തീര്‍ത്തും സ്വകാര്യമായ വിവാഹം നടന്നതെന്നും പീപ്പിള്‍ മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ യുട്യൂബ് വീഡിയോയിലൂടെയും കാര്‍മെന്‍ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിരുന്നു. ‘വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം പറയാനുണ്ട്. ഞാന്‍ വിവാഹം കഴിച്ചു.’ തന്റെ വിവാഹമോതിരം ക്യാമറയ്ക്ക് നേരെ കാണിച്ച്‌ കാര്‍മെന്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ ‘ഞാന്‍ വിവാഹം കഴിച്ചിട്ടില്ല’ എന്ന് ലുപിറ്റയും പറയുന്നുണ്ട്. തുടര്‍ന്ന് ‘എനിക്ക് സ്ഥാനക്കയറ്റം ലഭിച്ചു, ഞാനിപ്പോള്‍ ഭര്‍ത്താവാണ്’ എന്ന് മക്കോര്‍മാക്ക് പറയുന്നതും വീഡിയോയില്‍ കാണാം.

സയാമീസ് ഇരട്ടകളായ കാര്‍മെനും ലുപിറ്റയും മെക്‌സിക്കോയിലാണ് ജനിച്ചത്. കുഞ്ഞായിരിക്കുമ്പോള്‍ യുഎസിലേക്ക് താമസം മാറിയ ഇവരുടെ ഉടലുകള്‍ കൂടിച്ചേര്‍ന്ന നിലയിലാണ്. രണ്ടുപേര്‍ക്കും സ്വന്തമായി ഹൃദയവും ഒരു ജോടി ശ്വാസകോശവും വയറുമുണ്ട്. ഇരുവരും ഒരേ ഇടുപ്പെല്ലും പ്രത്യുത്പാദന വ്യവസ്ഥയും പങ്കിടുന്നു. രണ്ട് പേര്‍ക്കും രണ്ട് കൈകള്‍ വീതമുണ്ടെങ്കിലും ഒരു കാല്‍ മാത്രമാണുള്ളത്.

മക്കോര്‍മാക്കിനെ ഡേറ്റിങ് ആപ്പില്‍ കണ്ടുമുട്ടിയതിനെ കുറിച്ച്‌ നേരത്തെ കാര്‍മെന്‍ തുറന്നുപറഞ്ഞിരുന്നു. ‘മക്കോര്‍മാക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണെന്ന് എനിക്ക് തുടക്കത്തിലേ അറിയാമായിരുന്നു. കാരണം അവന്‍ എന്റെ അവസ്ഥയെക്കുറിച്ച്‌ ചോദ്യം ചോദിച്ചുകൊണ്ടല്ല സംഭാഷണം തുടങ്ങിയത്. എനിക്ക് സോഷ്യല്‍ ആങ്‌സൈറ്റിയുണ്ട്. അവസാന നിമിഷം ഞാന്‍ പല ഡേറ്റുകളും റദ്ദാക്കിയിട്ടുണ്ട്.

പക്ഷേ അന്ന് മക്കോര്‍മാക്കിനൊപ്പം ഞാന്‍ കംഫര്‍ട്ടബ്ള്‍ ആയിരുന്നു. ഞങ്ങള്‍ വിവാഹനിശ്ചയത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യം ഒരുമിച്ച്‌ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. മക്കോര്‍മാക്കും എന്റെ സഹോദരിയും നല്ല സുഹൃത്തുക്കളാണ്.’ അന്ന് കാര്‍മെന്‍ പറഞ്ഞു. അതേസമയം താന്‍ വിവാഹ ജീവിതം ആഗ്രഹിക്കുന്നില്ലെന്നും കാര്‍മെന്‍ ഒരു കുടുംബജീവിതം നയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ലുപിറ്റയും വ്യക്തമാക്കിയിരുന്നു.

spot_img

Related Articles

Latest news