ലഹരിക്കെതിരെ പ്രവാസി പ്രാദേശിക കൂട്ടായ്മകൾ ശക്തമായി ഇടപെടണം: റിസ വെബിനാർ

 

കേരളത്തിൽ വർധിച്ചുവരുന്ന ലഹരിവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുവാൻ പ്രാദേശിക കൂട്ടായ്മകളുടെ കൂട്ടായ ഇടപെടൽ മുൻപെന്നത്തേക്കാളും അനിവാര്യമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതിന് അന്താരാഷ്ട്ര എൻ ജി ഓ സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ ‘റിസ’ യുടെ നേതൃത്വത്തിൽ നടന്ന ‘പ്രവാസി ലീഡേഴ്‌സ് മീറ്റ് ‘ വെബിനാറിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയിലെ റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, ജിദ്ദ എന്നീ പ്രവിശികളിൽനിന്നുള്ള പ്രവാസി നേതാക്കൾ പങ്കെടുത്തു.

വിവിധ പ്രവാസിനേതാക്കൾ ഒരുമിച്ച് നാട്ടിൽ ഓരോ ജില്ലയിലും തങ്ങൾക്കാവും വിധം ലഹരി ഉപയോഗവും വ്യാപനവും തടയുവാനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതിന്റെ അനിവാര്യത ഊന്നി പറയുകയും റിസയുടെ ശ്രമങ്ങൾക്ക് എൻ ആർ കെ ഫോറത്തിന്റെ പൂർണപിന്തുണ വാഗ്ദാനം ചെയ്യുന്നതായും വെബിനാർ ഉത്‌ഘാടനം ചെയ്തുകൊണ്ട് റിയാദ് എൻ ആർ കെ ഫോറം ചെയർമാൻ സി പി മുസ്തഫ പറഞ്ഞു.

സമഗ്ര ബോധവത്കരണത്തിലൂടെ ഓരോ കുടുംബാംഗത്തെയും ലഹരിയുടെ കെണിയിൽ പെടാതെ സംരക്ഷിക്കുവാൻ വേണ്ട അടിസ്ഥാനപരമായ നടപടികളാണ് അനിവാര്യമെന്നും സൗദിയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകളുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രവാസി ലഹരി വിരുദ്ധ കൂട്ടായ്മകൾ രൂപീകരിക്കുവാനും ഇതിനായി എല്ലാ ജില്ലകളിലും നിന്നുമുള്ള സന്നദ്ധ പ്രവർത്തകർക്ക് റിസ സൗജന്യ ഓൺലൈൻ പരിശീലനം നൽകാൻ സന്നദ്ധമാണെന്നും റിസ തയാറാക്കിയ കർമ്മ പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് പറഞ്ഞു.

സ്വാഗതപ്രസംഗം നടത്തിയ റിസ കൺസൾട്ടന്റ് ഡോ. എ. വി ഭരതൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഈ രംഗത്ത് റിസ നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും പ്രവാസി നേതാക്കൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ഉണ്ടായി.
റിയാദിൽനിന്നും മാധ്യമപ്രവർത്തകനായ ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിംകരീം, ബിനോയ് മാത്യു എന്നിവരും ജിദ്ദയിൽനിന്ന് കേരളാ പൗരാവലി നേതാക്കളായ ഉണ്ണി തെക്കേടത്ത്, മിർസാ ശരീഫ്, അനസ് ഓച്ചിറ, സലാഹ് കാരാടൻ, എന്നിവരും ദമ്മാമിൽ നിന്ന് ഡോ. സജീവ്, ലിനാദ്, സുഹൈൽ, സക്കീർ വള്ളക്കടവ്, സൈഫ് മുക്കം എന്നിവർ ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. പ്രവാസലോകത്തെ നേതാക്കൾക്ക് നാട്ടിൽ പ്രാദേശികമായി എന്തെല്ലാം ഇടപെടലുകൾ നടത്താം എന്നതിനെക്കുറിച്ച് വിവിധ സംഘടനാ പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിച്ചു.

റിയാദിൽ നിന്നും അലക്സ് കൊട്ടാരക്കര, ഫൈസൽ പൂനൂർ, ക്ളീറ്റസ് തിരുവന്തപുരം എന്നിവരും ദമ്മാമിൽ നിന്നും ഇസ്മായിൽ നൗഷാദും ജിദ്ദയിൽ നിന്നും കബീർ കൊണ്ടോട്ടിയും ലീഡേഴ്‌സ് മീറ്റിന്റെ കോഡിനേറ്റർമാരായി. കൂടുതൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കുമായി പ്രവാസി ലീഡേഴ്സ് മീറ്റ് – ഓൺലൈൻ സെഷൻ-രണ്ട് ഓഗസ്റ്റിൽ സംഘടിപ്പിക്കുമെന്ന് റിസാ നേതൃത്വം അറിയിച്ചു.

spot_img

Related Articles

Latest news