റിയാദ്: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സ്ഥാപകനും സ്റ്റേറ്റ് പ്രസിഡണ്ടും ഫിബ്ഡോ നാഷണൽ കമ്മിറ്റി അംഗവുമായിരുന്ന നമുക്കേവർക്കും പ്രിയങ്കരനായിരുന്ന വിനോദേട്ടൻ എന്ന വിനോദ് ഭാസ്കരന്റെ അകാലവിയോഗത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു.
ഗൂഗിൾ മീറ്റ് വഴി നടത്തിയ മീറ്റിംഗിൽ സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു . കൂടാതെ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ബി ഡി കെ പ്രതിനിധികളും ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു.
ഈ വേർപാട് ബി.ഡി.കെ യ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും, ഒന്നര പതിറ്റാണ്ട് കൊണ്ട് രക്തദാന സന്നദ്ധ രക്തദാന മേഖലയിൽ അദ്ദേഹം ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റം ലക്ഷക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായതാണ് അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന്റെ വിജയമെന്നു അനുശോചന യോഗത്തിൽ എല്ലാവരും അഭിപ്രായപ്പെട്ടു.
ബി ഡി കെ സൗദി പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫിബ്ഡോ നാഷണൽ പ്രസിഡണ്ടും,എൻ.ബി.ടി.സി ഗവേണിംഗ് ബോഡി അംഗമായിരുന്ന വിശ്വരൂപ് വിശ്വാസ്( വെസ്റ്റ് ബംഗാൾ) പങ്കെടുത്ത് അഗാധ ദുഃഖം അറിയിച്ചു.വിനോദ് ഭാസ്ക്കർ ദേശീയ തലത്തിൽ നടത്തിയ സംഭാവനകളും അദ്ദേഹത്തിന്റെ സൗമ്യ സ്വഭാവത്തേയും സ്മരിക്കുകയും ചെയ്തു. ഫിബ്ഡോ നാഷണൽ കോൺഫറൻസിലും ബ്ലഡ് ആക്ട് രൂപീകരണ പരിപാടികളിലും വിനോദ് ഭാസ്കറിന്റെ പേരിൽ നടത്തുമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.
ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു യോഗത്തിൽ പങ്കെടുത്തു സംസാരിച്ച നബീൽ ബാബു
(ബി. ഡി. കെ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്)
നിമിഷ് കാവാലം, നളിനാക്ഷൻ (കുവൈറ്റ്) പ്രയാഗ് പേരാമ്പ്ര(യു. എ. ഇ) എന്റെ ചാവക്കാട്ടുകാർ പ്രതിനിധി ഷാജഹാൻ ചാവക്കാട്, കുഞ്ഞുമുഹമ്മദ് (പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ) സലീം,(ബഹ്‌റൈൻ കെ എം സി സി) നിഹാസ് പാനൂർ (ഗ്ലോബൽ കേരള പ്രവാസി അസോസിയേഷ്യൻ) സലിം (നേഷണൽ സൗദി ഡ്രൈവയ്സ് അസോസിയേഷ്യൻ) ബഷീർ(കനിവ് റിയാദ്) എന്നിവർ കുടുംബത്തിൻ്റെ തീരദുഃഖത്തിൽ പങ്ക്ചേരുന്നു എന്നും സംഘടനകൾക്ക് വേണ്ടി അനുശോചനമറിയിച്ചു സംസാരിച്ചു.
ബി. ഡി കെ സൗദി അറേബ്യ ജനറൽ സെക്രട്ടറി ഫസൽ ചാലാട് യോഗം നിയന്ത്രിച്ചു,അബ്ദുൽ സലാം തിരൂർ ക്ഷണം സ്വീകരിച്ച് എത്തിയ എല്ലാവർക്കും സൗദി ബി.ഡി.കെ യ്ക്ക് വേണ്ടി നന്ദി പറഞ്ഞു.