കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ല​മെ​ന്‍റ് വ​ള​യും : രാ​കേ​ഷ് ടി​ക്കാ​യ​ത്ത്

സി​കാ​ര്‍: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തു​മെ​ന്ന് ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്ത്. രാ​ജ​സ്ഥാ​നി​ലെ സി​കാ​റി​ല്‍ സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ച കി​സാ​ന്‍ മ​ഹാ​പ​ഞ്ചാ​യ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ര്‍​ല​മെ​ന്‍റ് മാ​ര്‍​ച്ചി​നു​ള്ള നി​ര്‍​ദേ​ശം എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ല​ഭി​ച്ചേ​ക്കാ​മെ​ന്നും അ​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. ക​ര്‍​ഷ​ക​ര്‍ പാ​ര്‍​ല​മെ​ന്‍റ് വ​ള​യും. നാ​ല് ല​ക്ഷം ട്രാ​ക്ട​റു​ക​ള്‍​ക്ക് പ​ക​രം ഇ​ത്ത​വ​ണ 40 ല​ക്ഷം ട്രാ​ക്ട​റു​ക​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

ഇ​ന്ത്യാ ഗേ​റ്റി​ന് സ​മീ​പ​ത്തെ പാ​ര്‍​ക്കു​ക​ള്‍ ഉ​ഴു​തു​മ​റി​ച്ച്‌ ക​ര്‍​ഷ​ക​ര്‍ കൃ​ഷി ന​ട​ത്തും. അ​തി​ന്‍റെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രെ അ​പ​മാ​നി​ക്കു​ന്ന​തി​നു​ള്ള ഗൂ​ഡാ​ലോ​ച​ന രാ​ജ്യ​ ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നി​ലു​ണ്ട്. രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ ത്രി​വ​ര്‍​ണ പ​താ​ക​യെ സ്‌​നേ​ഹി​ക്കു​ന്നു. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ നേ​താ​ക്ക​ളോ​ട് അ​ങ്ങ​നെ​യ​ല്ലെ​ന്നും രാ​കേ​ഷ് ടി​ക്കാ​യ​ത്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

spot_img

Related Articles

Latest news