പയര്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ കുട്ടികളെ കൂട്ടിക്കെട്ടി തല്ലിച്ചതച്ചു; കേസെടുത്ത് പോലീസ്

 

ബീഹാർ: പയര്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ കൂട്ടിക്കെട്ടി നഗരപ്രദക്ഷിണം നടത്തി നാട്ടുകാര്‍.ശനിയാഴ്ച ബിഹാറിലെ മങ്ഹറിലെ ജോവബാഹിയാര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. നടന്നത്. കുട്ടികളെ തല്ലിയാണ് നാട്ടുകാര്‍ നഗരപ്രദക്ഷിണം നടത്തിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.

നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് 25 കിലോ പയര്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ക്രൂരത നടന്നത്. കുട്ടികളെ തെരുവിലൂടെ വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നതിന്‍റെ 20 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്.

കരഞ്ഞുകൊണ്ടുനില്‍ക്കുന്ന കുട്ടികളെ കയറുകൊണ്ട് കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി ഗ്രാമവാസികള്‍ വലിച്ചിഴച്ചുകൊണ്ടുപോകുന്നതാണ് വിഡിയോയില്‍ കാണുന്നത്. നാലുപേരില്‍ ഒരാണ്‍കുട്ടി കുറ്റം സമ്മതിച്ചു. തന്നെക്കാള്‍ മോഷണത്തില്‍ പങ്കുള്ളത് മറ്റ് മൂന്നുപേര്‍ക്കുമാണെന്ന് ഈ കുട്ടി പറഞ്ഞു. ഇതോടെയാണ് നാലുപേരെയും നാട്ടുകാര്‍ തല്ലിച്ചതച്ച്‌ വലിച്ചഴച്ചത്. ‌ഗ്രാമത്തിലെ ചില കടക്കാര്‍ ഈ കുട്ടികള്‍ സ്ഥിരം മോഷ്ടാക്കളാണെന്ന് ആരോപിക്കുന്നുണ്ട്.

spot_img

Related Articles

Latest news