ഗോവിന്ദച്ചാമിക്ക് ഒറ്റക്ക് ജയില്‍ ചാടാനാകില്ല; സേതുരാമയ്യര്‍ കളിച്ച്‌ ഡെമോ കാണിച്ച്‌ അൻവര്‍

 

ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരസഹായമില്ലാതെ ചാടാന്‍ ആകില്ലെന്ന് പിവി അൻവർ. വിഎസിന്റെ ജനപ്രീതി മറച്ചുവയ്ക്കാൻ നടത്തിയ ആസൂത്രിത നീക്കമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടമെന്നും അന്‍വർ ആരോപിച്ചു.ഗോവിന്ദച്ചാമിക്ക് ഒറ്റക്ക് ജയില്‍ ചാടാനാകില്ലെന്ന് ഡെമോ കാണിച്ചാണ് തന്റെ വാദം അന്‍വർ വിവരിച്ചത്.

ഒന്നര ഇഞ്ച് കനമുള്ള സെല്ലിന്റെ ഇരുമ്പഴി ഹാക്സൊ ബ്ലേഡ് കൊണ്ട് പോലും മുറിക്കാൻ കഴിയില്ല. പ്ലാസ്റ്റിക് ബാരലുകള്‍ക്ക് മുകളിലൂടെ ജയില്‍ ചാടി എന്നത് വിശ്വസിക്കാനാവില്ലെന്നും അന്‍വർ പറയുന്നു.

പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഡെമോ. പാർട്ടി പ്രവർത്തകനെ സെന്‍ട്രല്‍ ജയില്‍ മതിലിന് സമാനമായ ഉയരമുള്ള വലിയ ഒരു മതിലിന് മുകളിലേക്ക് കോണിയുപയോഗിച്ച്‌ കയറ്റി. ഇതിനു ശേഷമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം അസാധ്യമാണെന്ന് അന്‍വർ വിവരിച്ചത്.

spot_img

Related Articles

Latest news