യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയവനവാസം; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശൻ

 

കൊച്ചി: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കില്‍ താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും സതീശൻ പറഞ്ഞു. വെള്ളാപ്പള്ളിയോടു വെല്ലുവിളിയില്ലെന്നും അദ്ദേഹം രാജിവയ്ക്കേണ്ടതില്ലെന്നും കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ സതീശൻ പറഞ്ഞു.

98 സീറ്റ് യുഡിഎഫിന് ലഭിച്ചാല്‍ രാജിവയ്ക്കുമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ അദ്ദേഹത്തിനു സംശയമില്ല. അദ്ദേഹത്തെപ്പോലെ പരിണതപ്രജ്ഞതനായ ഒരു സമുദായ നേതാവ് യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെയുള്ള നാലഞ്ച് സീറ്റ് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറാക്കിക്കൊള്ളാമെന്നും സതീശൻ കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വെള്ളാപ്പള്ളി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും അദ്ദേഹം ആജീവനാന്തം അവിടെ ഇരുന്നോട്ടെ എന്നും സതീശൻ പറഞ്ഞു. തനിക്ക് വെള്ളാപ്പള്ളിയോട് വിരോധമൊന്നുമില്ലെന്നും എന്തുകൊണ്ടാണ് തന്നെക്കുറിച്ച്‌ ഈഴവ വിരോധിയെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു

spot_img

Related Articles

Latest news