കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടുകൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാട്ടുകാരനായ അൻസാർ അരിമ്പ്രയുടെ പുസ്തകങ്ങളുടെ ആസ്വാദനം നടത്തുന്നു. ഇംഗ്ലീഷിൽ രണ്ട് കവിത പുസ്തകങ്ങളാണ് അദ്ദേഹം പുറത്തിറക്കിയിരിക്കുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന അദ്ദേഹം സൗത്ത് കൊടിയത്തൂർ ഭാഗത്താണ് ജനിച്ചു വളർന്നത്. OASIS,HAIL STONE എന്നീ പുസ്തകങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്.
31/07/2025 വ്യാഴാഴ്ച 7 pm നു സീതി സാഹിബ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ആസ്വാദനവേദി കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി. പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷനാവുന്ന വേദിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ. പി സുരേന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും.
കോഴിക്കോട് റഹ് മാനിയ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ പി. സി. അബ്ദു നാസർ മാസ്റ്റർ, മുക്കം എം എ എം ഒ ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ റോബിൻ ഇബ്രാഹിം സി എം എന്നിവർ പുസ്തകാസ്വാദനം നടത്തും. ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് പി സി അബൂബക്കർ മാസ്റ്റർ സമാപന ഭാഷണം നടത്തും. ലൈബ്രറി കമ്മിറ്റി രക്ഷാധികാരി എം അഹമ്മദ് കുട്ടി മദനി, കൾച്ചറൽ സെന്റർ ട്രഷറർ വി അബ്ദുൽ റഷീദ് മാസ്റ്റർ, കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം പി പി ഉണ്ണിക്കമ്മു, ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹ്മാൻ,അനസ് കാരാട്ട്, റഷീദ് ചേപ്പാലി, ഡോ:കാവിൽ അബ്ദുല്ല, റസാക്ക് വഴിയോരം, റഹ്മാൻ കൊയപ്പത്തൊടി, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഹാപ്പിനസ് ഫോറം പ്രതിനിധികളായ ദാസൻ കൊടിയത്തൂർ, ചുങ്കത്ത് മമ്മദ് മാസ്റ്റർ, ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹിമാൻ, യൂത്ത് വിങ്ങ് പ്രതിനിധി നസീം. എം,വനിതാ വേദി ഭാരവാഹികളായ ഷംലൂലത്ത് വി, ശരീഫ കൊയപ്പത്തൊടി, ഹസ്ന ജാസ്മിൻ സി എം, പി പി ജുറൈന, സി പി സാജിത, ഖൈറുന്നിസ സി പി തുടങ്ങിയവർ സംബന്ധിക്കും.