വിദ്യാര്‍ഥിസംഘടനകളുമായുള്ള ചര്‍ച്ച പരാജയം, സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

 

തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകള്‍. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനെത്തുടർന്നാണ് നീക്കം.സമരം ആരംഭിക്കുന്ന തീയതി രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബസുടമകള്‍ നേരത്തേ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ബസുടമകളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഇനി സർക്കാർ തലത്തില്‍ ചർച്ചയ്‌ക്കുള്ള സാദ്ധ്യത നിലനില്‍ക്കുന്നില്ല എന്നാണ് സൂചന.

ജൂലായ് 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് അത് മാറ്റിവച്ചിരുന്നു. അതിന് മുമ്പ് മന്ത്രിതല ചർച്ചകളും ഗതാഗത സെക്രട്ടറിയുമായുള്ള ചർച്ചകളും നടന്നിരുന്നു. വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കാമെന്ന ഗതാഗത മന്ത്രിയുമായുള്ള ചർച്ചയില്‍ പറഞ്ഞിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും ബസുടമകളും ഗതാഗത സെക്രട്ടറിയും തമ്മില്‍ ചൊവ്വാഴ്‌ച നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകള്‍ എത്തിയത്.

spot_img

Related Articles

Latest news