കാഞ്ഞങ്ങാട്: 15കാരി പ്രസവിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. വിദേശത്തായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഈ മാസം 23-ന് ഉച്ചയ്ക്കാണ് പെണ്‍കുട്ടി വീട്ടില്‍ വെച്ച് പ്രസവിച്ചത്. പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മാതാവ് പൊലീസിനോട് വ്യക്തമാക്കിയത്.
അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് പെണ്‍കുട്ടിയെയും ജനിച്ച കുഞ്ഞിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയില്‍ നിന്നും മൊഴി എടുത്ത ശേഷമാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. നവജാത ശിശുവിന്റെ ഡിഎൻഎ ഫലം പുറത്ത് വരുന്നതിന് മുൻപുതന്നെ പെണ്‍കുട്ടിയും പിതാവും ഇക്കാര്യം സമ്മതിക്കുകയായിരുന്നു.