തിരുവനന്തപുരം: കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധനേടിയത്.സീരിയലിലെ കേന്ദ്ര കഥാപാത്രമായ നീലുവിന്റെ അച്ഛനായ പടവലം വീട്ടില്‍ കുട്ടൻപിള്ളയെന്ന കഥാപാത്രമാണ് രാജേന്ദ്രൻ അവതരിപ്പിച്ചിരുന്നത്. അൻപത് വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്നുവെങ്കിലും ഉപ്പും മുളകും സീരിയലിലൂടെയാണ് തന്നെ ആളുകള്‍ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. നടൻ അന്തരിച്ച വിവരം ഉപ്പും മുളകും ഫാൻ പേജൂകളിലൂടെയാണ് ആദ്യം പുറത്തുവന്നത്.

                                    