ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ മരണ ശേഷവും പിന്തുടരുന്നു: ചാണ്ടി ഉമ്മന്‍

റിയാദ്: ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ അദ്ദേഹം വിടവാങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴും വിടാതെ പിന്തുടരുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം അനുഭവിച്ചതിന്റെ കാഠിന്യം ചെറുതല്ല.

അങ്ങേയറ്റം രോഗപീഡയില്‍ മല്ലിടുമ്പോഴും ആക്രമണം തുടര്‍ന്നു. അവസാനം സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. എങ്കിലും മറ്റാരെയും വൃണപ്പെടുത്തരുതെന്നും കുറ്റപ്പെടുത്തരുതെന്നും ആഗ്യം കാണിച്ചതായി വികാര നിര്‍ഭരമായി ചാണ്ടി ഉമ്മന്‍ പറഞ്ഞപ്പോള്‍ കണ്ഠമിടറി. അങ്ങനെയുളള മനുഷ്യന്‍ മരിച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും വിടാതെ പിന്തുടരുകയാണ്. ഒന്‍പത് വര്‍ഷം സഹിച്ച മനുഷ്യനാണ്. മരിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ‘നരകത്തില്‍ പോലും ഉമ്മന്‍ ചാണ്ടി വിശുദ്ധനാകില്ല’ എന്നാണ് ഇടതുപക്ഷം പറഞ്ഞത്. അല്പമെങ്കിലും ദയ കാണിക്കണമെന്നും ചാണ്ടി ഉമ്മന്‍ അപേക്ഷിച്ചു.

ഉമ്മന്‍ ചാണ്ടി കാണിച്ച മാതൃക പിന്തുടരും. അവശത അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കും. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷൻ കേരളത്തിലെ പാവപ്പെട്ടവർക്കായി അൻപത് വീടുകളോളം നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തിനായി തുടക്കം കുറിക്കുകയാണ്, അതിന്റെ ഭാഗമായി റിയാദിൽ നിന്നും സഫാ മക്ക പോളിക്ലിനിക് എംഡി ഷാജി അരിപ്ര, റയാന്‍ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി,കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി,ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി തുടങ്ങിയവർ ഒരോ വീട് വീതം സമ്മാനിക്കുമെന്ന് അറിയിച്ചത് പിതാവിനോടുളള സ്‌നേഹമാണ്. അതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. ഒഐസിസി നേതാക്കളായ ശിഹാബ് കൊട്ടുകാട്, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, കെഎംസിസി റിയാദ് പ്രസിഡന്റ് സി.പി മുസ്തഫ, സാമൂഹിക പ്രവർത്തകരായ ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, നിബു വര്‍ഗീസ്, മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഒഐസിസി ഭാരവാഹികളായ ഷാജി കുന്നിക്കോട്, റഷീദ് കൊളത്തറ, നൗഫൽ പാലക്കാടൻ, റഹ്മാൻ മുനമ്പത്ത്, അഡ്വ: എൽ.കെ അജിത്ത്, സക്കീർ ധാനത്ത്, നവാസ് വെള്ളിമാട്കുന്ന്,രഘുനാഥ് പറശ്ശിനിക്കടവ്, സൈഫ് കായങ്കുളം, ജോൺസൺ മാർക്കോസ്, വൈശാഖ് അരൂർ, മാത്യൂസ് എറണാകുളം തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.സുഭ മാമച്ചൻ ഈശ്വര പ്രാർത്ഥനയും, പ്രോഗ്രാം ജനറൽ കൺവീനർ ബാലുക്കുട്ടന്‍ സ്വാഗതവും, വർക്കിംഗ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.

ഉമ്മൻ ചാണ്ടി,
മുൻ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്തൻ, കോൺഗ്രസ് നേതാക്കളായിരുന്ന
തെന്നല ബാലകൃഷ്ണ പിള്ള,സിവി
പത്മരാജൻ തുടങ്ങിയവർക്കായി മൗന പ്രാർത്ഥനയും നടത്തി. ഉമ്മൻ ചാണ്ടിയുടെ ജീവിത ചരിത്രങ്ങളെ ആസ്പതമാക്കി വി.ജെ നസ്റുദ്ധീൻ രചനയും, നാദിർഷാ റഹ്മാൻ ശബ്ദവും നൽകിയ “കുഞ്ഞൂഞ്ഞോർമ്മയിൽ” എന്ന ഡോക്യുമെന്ററിയും സദസ്സിൽ പ്രദർശിപ്പിച്ചു.ചടങ്ങിൽ ചാണ്ടി ഉമ്മന് സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് ഷാൾ അണീയിച്ച് ആദരവ് നൽകി. അയ്യൂബ് ഖാൻ, അസ്ക്കർ കണ്ണൂർ,അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, നാസർ ലെയ്സ്, മുഹമ്മദ് ഖാൻ തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് എം.എൽ.എയെ ഭാരവാഹികളായ ഷുക്കൂർ ആലുവ, സജീർ പൂന്തുറ, നാദിർഷാ റഹ്മാൻ, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളിക്കര, യഹിയ കൊടുങ്ങല്ലൂർ എന്നിവർ മൊമന്റോ നൽകി ആദരിച്ചു. കൂടാതെ വിവിധ ജില്ലാ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റുമാരായ വിൻസന്റ് തിരുവനന്തപുരം, ഷിഹാബ് പാലക്കാട്, ഒമർ ഷരീഫ്, വഹീദ് വാഴക്കാട്, കമറുദ്ധീൻ താമരക്കുളം,സന്തോഷ് ബാബു കണ്ണൂർ, നസീർ ഹനീഫ കൊല്ലം, ബാബു കുട്ടി പത്തനംതിട്ട, തോമസ് കോട്ടയം, അൻസായി ഷൗക്കത്ത് തൃശൂർ, ഷിജോ വയനാട് തുടങ്ങിയവരും ത്രിവര്‍ണ പൊന്നാട അണിഞ്ഞു ആദരിച്ചു.

പരിപാടിയുടെ ഭാഗമായി ബിസിനസ്സ് രംഗത്തെ പ്രമുഖരായ മാത്യു വർഗ്ഗീസ്, അഷറഫ് ഹമീദ് എന്നിവർക്കുള്ള മൊമന്റോ ചാണ്ടി ഉമ്മൻ സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ പേരിൽ നടത്തിയ പ്രസംഗം മത്സരം, കാരിക്കേച്ചർ മത്സരം എന്നിവയിലെ വിധികർത്താക്കളെയും, വിജയികളെയും ചടങ്ങിൽ ആദരിച്ചു. വിധികർത്താക്കളായ അഡ്വ: എൽ കെ അജിത്ത്,
വി.ജെ നസറുദ്ധീൻ,
ബിനു ശങ്കർ, പ്രദീപൻ തെക്കിനിയിൽ, രാജീവ് ഓണക്കുന്ന്, പ്രസംഗ മത്സര വിജയികളായ ലാലു വർക്കി, ഷാജഹാൻ ചലവറ, റിജോ ഡൊമിനിക്, മുസ്തഫ കുമരനെല്ലൂർ, കാരിക്കേച്ചർ വിജയികളായ റിത്വിൻ റീജേഷ്, അഡോൺ മെൽവിൻ, സാന്ദ്ര മരിയ ദീപു എന്നിവർക്കുള്ള ഉപഹാരവും, സർട്ടിഫികറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
മൊയ്തീൻ മണ്ണാർക്കാട്, സൈനുദ്ധീൻ പാലക്കാട്, അൻസാർ വർക്കല, സൈനുദ്ധീൻ വെട്ടത്തൂർ,ത്വൽഹത്ത് തൃശൂർ, ജംഷി തുവ്വൂർ, ഹരീന്ദ്രൻ കണ്ണൂർ, റഫീഖ് പട്ടാമ്പി, നാസർ കല്ലറ, ബാസ്റ്റിൻ ജോർജ്ജ്, ബനൂജ്, സോണി തൃശൂർ,ഷഹീർ കോട്ടെകാട്ടിൽ,അൻസാർ തൃത്താല, മജു സിവിൽ സ്റ്റേഷൻ ഷംസീർ പാലക്കാട്‌, മുനീർ കണ്ണൂർ, ഷിജു കോട്ടയം തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news