ദോഹ: ഖത്തറിലെ കാരശ്ശേരി പ്രദേശവാസികളുടെ കൂട്ടായ്മയായ “സൗഹൃദം കാരശ്ശേരി”കുടുംബ സംഗമം സംഘടിപ്പിച്ചു. ഖത്തറിലെ തുമാമയിൽ നടന്ന ചടങ്ങിന് വസീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു. ജാസിം മുഹമ്മദ് സംഗമം ഉൽഘാടനം ചെയ്തു. ജാഫർ ചാലിൽ,ഷംസീർ പുൽപ്പറമ്പിൽ,ശിഹാബുദ്ധീൻ എൻ.കെ,അബ്ദുൽ സലാം പൊയിൽകര, അനിൽ മേലെപുറായി,നൗഫൽ കളത്തിങ്ങൽ, ഷാഹിദ് വേങ്ങേരി പറമ്പിൽ,നിഷാദ് കെ.ടി, റനീഷ്, തസ്‌ലീം അലി, റാഫി, ഗഫാർ കെ.പി തുടങ്ങിയവർ സംസാരിച്ചു. സഫീർ കാരശ്ശേരി സ്വാഗതവും,റാഷിദ് കെ സി.സി നന്ദിയും പറഞ്ഞു.
ചടങ്ങിൽ പ്രവാസി ക്ഷേമനിധിയെ കുറിച്ചും ഭാവി പ്രവർത്തങ്ങനളെ കുറിച്ചും ചർച്ച ചെയ്തു. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ഗാനവിരുന്ന് പങ്കെടുത്തർക്ക് നവ്യാനുഭവമേകി.
സിനാൻ,നസ്മൽ,നൗഫൽ,നൗഷാദ്,ഖലീൽ,ജുനൈദ്, ഫായിസ് തുടങ്ങിയവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി.