മുക്കം ഇരുവഞ്ഞി പുഴയിലെ കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ടു. മഞ്ചേരിയില്‍നിന്നുള്ള ആറംഗ സംഘത്തിലെ ഒരംഗമായ പ്ലസ് വണ്‍ വിദ്യാർത്ഥി അലൻ അഷ്‌റഫിനെയാണ് കാണാതായത്.സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയ അലൻ, ശക്തമായ ഒഴുക്കുള്ള പ്രദേശമായ പതങ്കയത്തെ പാറക്കെട്ടുകളില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
മുക്കം ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതോടൊപ്പം ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസ്സമുണ്ടാക്കുന്നുണ്ട്. ഈ പ്രദേശത്ത് അപകടങ്ങള്‍ പതിവായതിനാല്‍ പുഴയില്‍ ഇറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.