2021 അവസാനമാകുമ്പോഴേക്കും സെക്കൻഡിൽ 300 എംബി സ്പീഡ് ലഭ്യമാക്കാൻ എലോൺ മസ്ക് തയ്യാറെടുക്കുന്നു. സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ബീറ്റാ അമേരിക്കക്ക് പുറത്തും വിതരണം തുടങ്ങി .
2015 ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ഒഫീഷ്യൽ ലൗഞ്ചിങ് . ഇപ്പോൾ തന്നെ സെക്കൻഡിൽ 130 എംബി വരെ സ്പീഡ് ലഭിക്കുന്നുണ്ടെന്നാണ് ഉപഭോകതാക്കൾ അവകാശപ്പെടുന്നത്. ഈ വര്ഷം അവസാനം ആകുമ്പോഴേക്കും 300 എംബി വരെ സ്പീഡ് ലഭ്യമാകുമെന്ന് ഒരു ഉപഭോക്താവിന്റെ ട്വിറ്ററിലെ ചോദ്യത്തിന് ഉത്തരമായാണ് എലോൺ മസ്ക് അറിയിച്ചത്.
സാറ്റലൈറ്റ് ഡിഷ് വഴി ലഭ്യമാകുന്നത് കൊണ്ട് തന്നെ ലോകത്തിന്റെ ഏതു കോണിലും ഇന്റർനെറ്റ് ലഭ്യമാകാൻ ഇതുമൂലം സാധിക്കും