ജപ്പാനിൽ ആത്മഹത്യാ നിരക്ക് ഉയരുന്നു : നിരീക്ഷിക്കാൻ പ്രത്യേകം മന്ത്രി

ടോക്കിയോ : കഴിഞ്ഞ 11 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഈ അടുത്ത കാലത്ത് ജപ്പാനിൽ ആത്മഹത്യാ നിരക്കിൽ ഉണ്ടായിട്ടുള്ളത്. കോവിഡ് വ്യാപനം ഉണ്ടാക്കിയ പ്രതിസന്ധിയാണ് കാരണമെന്നാണ് വിലയിരുത്തൽ. കോവിഡ് പ്രതിസന്ധി മൂലം മാനസിക സംഘർഷം അനുഭവിക്കുന്നത് നിരീക്ഷിക്കാൻ ഒരു മന്ത്രിയെ ചുമതലപ്പെടുത്തി ജപ്പാൻ ഗവർമെന്റ്. വിഷാദരോഗമാണ് ആത്മഹത്യയിലേക്കു നയിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു .

ജപ്പാനിൽ ഈയടുത്ത് ജനനനിരക്കും ഏറെ കീഴ്പ്പോട്ടു പോയിരുന്നു. ഈ സാഹചര്യം പഠിക്കാൻ നിയുക്തനായ തെത്സുഷി സകമോട്ടോയ്ക്ക് ആണ് പുതിയ പഠനത്തിന്റെയും ചുമതല നൽകിയിട്ടുള്ളത്. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ അറിയിച്ചതാണ് ഈ വിവരം.

spot_img

Related Articles

Latest news