മുക്കം -അരീകോട് റോഡിൽ പാലത്തിനു സമീപത്തെ TVS ഷോറൂമിലെ ജീവനക്കാരനായ അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് ഇന്നലെ ഉച്ചക്ക് മോഷണം പോയത് .
സമീപത്തെ CCTV യിൽ പെടാതിരിക്കാൻ മുൻഭാഗത്ത് കൂടി പോകാതെ പുഴത്തീരത്തുകൂടിയുള്ള വഴിയിലൂടെ ആണ് വാഹനം കൊണ്ട് പോയത് .
വാഹനം നിർത്തിയിട്ട സ്ഥലത്ത് കാണാതായപ്പോൾ സ്ഥാപനത്തിലെയും പരിസരത്തെയും CCTV പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല .
പിന്നീട് പുറകിലൂടെയുള്ള റോഡിലൂടെ മറ്റൊരു റോഡിലേക്ക് പോകുന്ന റോഡിനോട് ചേർന്ന വീട്ടിലെ CCTV പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥികളെന്ന് തോന്നിക്കുന്ന 3 പേര് അടങ്ങുന്ന സംഘം വാഹനയുമായി പോകുന്ന CCTV ദൃശ്യങ്ങൾ ലഭിച്ചത് .
മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.