കുവൈത്തിൽ വിഷമദ്യം കഴിച്ച്‌ പത്ത് പ്രവാസികള്‍ക്ക് ദാരുണാന്ത്യം; മലയാളികളുണ്ടെന്ന് സൂചന

കുവൈത്ത് സിറ്റി: വിഷമദ്യം കഴിച്ച്‌ പത്ത് പ്രവാസികള്‍ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന.മദ്യത്തില്‍ നിന്ന്‌ വിഷബാധയേറ്റെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ജലൂബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമെന്നാണ് വിവരം. രണ്ട് ആശുപത്രികളിലായി പതിനഞ്ചോളം പ്രവാസികളാണ് ചികിത്സയിലിരുന്നത്. ഇതില്‍ പത്ത് പേർ മരിച്ചെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

spot_img

Related Articles

Latest news