റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 2 മുതല്‍

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2025 ഒക്ടോബർ 2 മുതല്‍ 11 വരെ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രസാധകർ പങ്കെടുക്കുന്ന ഈ മേള സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്.പുസ്തകപ്രേമികളെയും എഴുത്തുകാരെയും ഒരുമിപ്പിക്കാനും പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും മേള ലക്ഷ്യമിടുന്നു. മേളയില്‍ സ്റ്റാള്‍ ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 19 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.

സൗദിയിലെയും വിദേശത്തെയും പ്രമുഖ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന സെമിനാറുകള്‍, ചർച്ചകള്‍, പ്രഭാഷണങ്ങള്‍ എന്നിവ മേളയുടെ ഭാഗമായി നടക്കും. സൗദി എഴുത്തുകാർക്കായി പ്രത്യേക കോർണറും കുട്ടികള്‍ക്കായി പ്രത്യേകം പവലിയനും ഒരുക്കിയിട്ടുണ്ട്.

പുസ്തകങ്ങളുമായി അടുത്തിടപഴകാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിനോദ പരിപാടികളും ഇവിടെയുണ്ടാകും. അറബ് ലോകത്തെ പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിലൊന്നായ റിയാദ് പുസ്തകമേള വലിയ ജനപങ്കാളിത്തംകൊണ്ടും വൈവിധ്യമാർന്ന പരിപാടികള്‍കൊണ്ടും ശ്രദ്ധേയമാണ്.

spot_img

Related Articles

Latest news