അഹമ്മദാബാദ് : ഗുജ്‌റാത്തിലെ അഹമ്മദാബാദ് മോട്ടേറയിൽ ഇന്ന് (24 -02 -2021) നു ഉത്ഘാടനം ചെയ്ത ക്രിക്കറ്റ് സ്റ്റേഡിയം പുനർനാമകരണം ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ സ്റ്റേഡിയം ഇനി മുതൽ നരേന്ദ്ര മോഡി സ്റ്റേഡിയം എന്നാണ് അറിയപ്പെടുക.
പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഇന്ന് രാവിലെ ഇത് നാടിനു സമർപ്പിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ പേരിൽ അറിയപ്പെട്ടിരുന്ന സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതാണ്. ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, സ്പോർട്സ് മന്ത്രി കിരൺ റിജ്ജു , ബിസിസിഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ് ഷാ തുടങ്ങിയവരും പങ്കെടുത്തു.
63 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പ്രസ്തുത സ്റ്റേഡിയം 800 കോടി രൂപ ചിലവിട്ടാണ് പുതുക്കി പണിതത്. ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം പേർക്ക് ഒരേ സമയം മത്സരങ്ങൾ കാണാനാകും. 32 സോക്കർ മൈതാനങ്ങൾ ചേർന്ന അത്രയും വലുപ്പമുള്ളതാണ് ഈ സ്റ്റേഡിയം .