ബി.ജെ.പി അധികാരത്തിൽ എത്തിയത് വ്യാജ വോട്ടുകൾ കൊണ്ട് -അഡ്വ ടി. സിദ്ദിഖ്

മുക്കം: ബി.ജെ.പി രാജ്യത്തിന്റെ അധികാരം പിടിച്ചത് വ്യാജ വോട്ടുകൾ കൊണ്ടാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ ടി. സിദ്ദിഖ് എം. എൽ. എ.

ബി.ജെ.പി ഇലക്ഷന് കമ്മീഷൻ അവിശുദ്ധ കൂട്ടകെട്ടിനെതിരെ സന്ധിയില്ലാ പോരാട്ടത്തിനാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാർഡ് കമ്മിറ്റി രൂപീകരണ ക്യാംപെയിന്റെ ജില്ലാതല ഉദ്ഘാടനം കാരശ്ശരി മണ്ഡലത്തിലെ കാരമൂലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ സൂഫിയാൻ ചെറുവാടി, വൈശാൽ കല്ലാട്ട്, ടി എം നിമേഷ്, വി.ടി നിഹാൽ, വൈശാഖ് കണ്ണൊറ, ഡി. സി. സി ജനറൽ സെക്രട്ടറിമാർ എം. ധനീഷ് ലാൽ, സി. ജെ ആന്റണി,ബാബു പൈക്കാട്ട്,ഡി. സി. സി മെമ്പർ എം.ടി അഷ്‌റഫ്‌,ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ജ്യോതി ജി നായർ, കാരശ്ശേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പ്രേമദാസൻ, സമാൻ ചാലൂളി, അബ്ദു കൊയങ്ങോറൻ ,ജംഷിദ് ഒളകര, നിഷാദ് വീച്ചി, മുൻദിർ, അഭിജിത്, മുസീർ, ശാന്തദേവി,റിയാസ് കൽപ്പൂർ എന്നിവർ സംസാരിച്ചു

തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ മുഹമ്മദ്‌ ദിഷാൽ സ്വാഗതവും കാരശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ഷാനിബ് ചോണാട് നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news