സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ ഒമാക് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ പതാക ഉയർത്തി.

ഒമാക് സ്ഥാപകാംഗം ഹബീബി സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ചടങ്ങിൽ മുൻ ഭാരവാഹികളായ സത്താർ പുറായിൽ, അജിത്ത് കെ.ഇ, വിനോദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതവും റഫീക്ക് നരിക്കുനി നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്കും, പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടത്തിയ ‘പ്രകൃതിയെ സ്നേഹിക്കാം, സംരക്ഷിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഫോട്ടോ മത്സരത്തിൽ വിജയികളായവർക്കും ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നിക്കാഹിൻ കേരള മാട്രിമോണി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകി. കൂടാതെ, ചടങ്ങിൽ പങ്കെടുത്തവർക്കും പൊതുജനങ്ങൾക്കും പായസം വിതരണം ചെയ്തു.

spot_img

Related Articles

Latest news