സ്വന്തം രാജ്യത്തിലെ പൗരരെ അപരന്മാരാക്കുന്ന ഭരണകൂട പ്രവണത സ്വാതന്ത്ര്യ വിരുദ്ധമാണെന്നു സിപി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.
കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി സുരേന്ദ്രനാഥ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സി അബ്ദുന്നാസർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, എം അഹ്മദ് കുട്ടി മദനി,ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹ്മാൻ,പി ബഷീറുദ്ധീൻ മാസ്റ്റർ, പി അബ്ദുൽ നാസർ, സലാം മാസ്റ്റർ കണ്ണഞ്ചേരി, റഷീദ് ചേപ്പാലി, തറമ്മൽ മൂസ, പൈതൽ. ടി, എ കെ മുഹമ്മദ്, കണിയാത്ത് അബ്ദു, കാരാട്ട് മുഹമ്മദ് മാസ്റ്റർ, വനിതാ വേദി പ്രസിഡന്റ് ശരീഫ കൊയപ്പത്തൊടി സെക്രട്ടറി ഹസ്ന ജാസ്മിൻ,പി പി ജുറൈന, ഫൗസിയ അബ്ദുള്ള, നഫീസ തറമ്മൽ, മറിയക്കുട്ടി മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.അഡ്വ :പി. നജാദ് സ്വാതന്ത്ര്യ സമര ചിന്തകൾ അവതരിപ്പിച്ചു. സാദിഖ് കക്കാട് ദേശഭക്തിഗാനങ്ങൾ ആലപിച്ചു സംസാരിച്ചു. ഉമൈബാൻ ടീച്ചർ ദേശീയ ഗാനം ആലപിച്ചു.