റിയാദ് :പാലക്കാട് മേപ്പറമ്പ് രണ്ടാം മൈലിൽ ഓട്ടോ ഡ്രൈവറായ റഫീഖ് എന്നയാളുടെ വരുമാനമാർഗം ആയ ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധരായ ചിലർ സംഘം ചേർന്ന് കത്തിച്ചിരുന്നു . സ്കൂളിൽ പോകുന്ന തന്റെ മകളെ നിരന്തരം ശല്യം ചെയ്തിരുന്ന ആഷിഫ് എന്നയാളെ റഫീഖ് ചോദ്യം ചെയ്യുകയും ശല്യപ്പെടുത്തുന്നതു തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്നു പറയുകയും ചെയ്തിരുന്നു .ഇതിന്റെ വൈരാഗ്യത്തിൽ, ആഷിഫും സുഹൃത്തും ചേർന്നു വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.വിവരമറിയിച്ചതിനെ തുടർന്നു രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പ്രതികളെ പിടികൂടിയിരുന്നു. വിവരം അറിഞ്ഞ പാലക്കാട് ടൗൺ പ്രവാസി കൂട്ടായ്മ റിയാദിന്റെ പ്രവർത്തകർ അദ്ദേഹത്തിന് വേറൊരു വാഹനം വാങ്ങിക്കാനുള്ള ധനസഹായം വാഗദാനം ചെയ്യുകയും വളരെ പെട്ടെന്ന് തന്നെ കൂട്ടായ്മയുടെ പ്രതിനിധി വി.എസ് ബഷീർ സാഹിബിന്റെ നേതൃത്വത്തിൽ കൈമാറുകയും ചെയ്തു .ചടങ്ങിൽ റഷീദ് KR ,നസീർ, സുബൈർ, സുധീർ, ആദ്നാൻ എന്നിവർ സന്നിധരായിരുന്നു.