അറാജിൽ ഒഐസിസി ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

റിയാദ്: റിയാദിലെ അറാജിൽ ഒഐസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മൊയ്‌ദീൻ മണ്ണാർക്കാട് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒഐസിസി പ്രവർത്തകരും പ്രവാസികളും സ്വദേശികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ 250 പേർക്ക് പായസം വിതരണം നടത്തി.

പരിപാടിക്ക് റഹീം മണ്ണൂർ, ഷറാദ് കോഴിക്കോട്, സിദ്ദീഖ്, സാദിഖ് കോഴിക്കോട്, ഉസ്മാൻ മണപ്പറ്റ, ഹഫീസ് അരീക്കോട്, ഷൈജൽ കുന്നത്ത്, സുനീർ, സക്കീർ, നാസ്സർ മണ്ണാർക്കാട്, സൈനുദ്ധീൻ പാലക്കാട്, ഷംസീർ പാലക്കാട്, ഷാജഹാൻ മണ്ണാർക്കാട്, ലുക്മാൻ നിലമ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ഷാജഹാൻ പൊന്നാനി സ്വാഗതവും ഷഹീർ കൊട്ടേക്കാട്ടിൽ നന്ദിയും രേഖപ്പെടുത്തി.

spot_img

Related Articles

Latest news