സര്‍ക്കാരിൻ്റെ ഓണസമ്മാനം നാളെ മുതല്‍ കൈകളിലെത്തും; കുടിശ്ശികയടക്കം രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച്‌, 679 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ ഓണസമ്മാനമായി ക്ഷേമ പെൻഷൻ നാളെ മുതല്‍ അക്കൗണ്ടിലെത്തും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ സർക്കാരിന്റെ ഓണസമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.സാമൂഹ്യസുരക്ഷ – ക്ഷേമനിധി പെൻഷൻ വിതരണത്തിനായി 1679 കോടി രൂപ അനുവദിച്ചു.

62 ലക്ഷത്തോളം പേർക്കാണ്‌ ഓണം പ്രമാണിച്ച്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ഓഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് അനുവദിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ശനിയാഴ്ച മുതല്‍ ഇത്‌ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.

26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നല്‍കേണ്ടത്‌. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്‌.

spot_img

Related Articles

Latest news