ഡോക്ടർ എം. എ. സേബയെ പെൻഷനേഴ്സ് യൂണിയൻ ആദരിച്ചു

കൊടിയത്തൂർ: ഓൾ ഇന്ത്യ പി.ജി. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 87-ആം റാങ്ക് നേടിയ എം. എ. സേബയെ കെ.എസ്.എസ്.പി.യു കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു.

മുസ്ലിയാരകത്ത് മാളിയേക്കൽ എം. എ. മുഹമ്മദിന്റെയും പൊന്നാട് ഉറുണിക്കുളവൻ സുബൈദയുടെയും മകളായ സേബ, മുൻപ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് മൂന്നാം റാങ്കും, ഇപ്പോൾ കേരള അടിസ്ഥാനത്തിൽ ആറാം റാങ്കും നേടി.

ഇ.എസ്.ഐ.സി. ഓഫ് ഇന്ത്യ കേരള റീജിയണൽ ബോർഡ് മെമ്പർ എം. എ. അബ്ദുറഹിമാൻ പൊന്നാട് ആദരസമ്മാനം നൽകി. കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി മെമെന്റോ സമ്മാനിച്ചു.

അഡ്വ. പുഷ്പനാഥൻ, അബൂബക്കർ പുതുക്കുടി, അബ്ദുറഹ്മാൻ പി., അബൂബക്കർ പി.ടി., എം. എ. അബ്ദുൽ ഹക്കീം, കെ. അബ്ദുൽ മജീദ്, കെ.പി. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news