താമരശ്ശേരി: ചുരത്തിൽ എട്ടാം വളവിന് സമീപം നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ കാറുകളും ബൈക്കുകളും ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം അഞ്ചിൽ കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെട്ടതയാണ് പ്രാധമിക വിവരം. ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ചുരത്തിൽ അപകടം നടന്നത് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്.
എമർജൻസി വാഹനങ്ങൾക് സുഖകരമായി കടന്ന് പോവാൻ എല്ലാവരും ശ്രദ്ധിക്കുക.