നിമിഷ പ്രിയ വധശിക്ഷ; മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്ന കെ എ പോളിന്റെ ഹര്‍ജി തള്ളി.

നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകള്‍ വിലക്കണമെന്ന ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി.കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കില്‍ സമീപിക്കുമെന്ന് പോളിനോട് കോടതി പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ജയില്‍ നിന്ന് ലഭിച്ചത് എന്ന പേരില്‍ കെ എ പോള്‍ കോടതിയില്‍ ചില രേഖകള്‍ ഇന്ന് ഹാജരാക്കി

അതേസമയം, സര്‍ക്കാറിനെ വിമര്‍ശിച്ച്‌ കെ എ പോള്‍ രംഗത്തെത്തി. ഏഴ് ദിവസത്തിനകം സർക്കാർ നിമിഷ പ്രിയ മോചിപ്പിച്ചില്ലെങ്കില്‍ താൻ വീണ്ടും ഇടപെടുമെന്ന് കെ എ പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിമിഷ പ്രിയ കേസില്‍ വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്നില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിമിഷ തനിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടത്. കാന്തപുരത്തെയും ആക്ഷൻ കൗണ്‍സിലിലെ മറ്റ് ആളുകളും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടുവെന്നും കെ എ പോള്‍ പറയുന്നു

spot_img

Related Articles

Latest news