സമരത്തിന്റെ പേരിൽ ആഭാസം അനുവദിക്കാനാകില്ല: ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി.

വടകര ടൗണ്‍ഹാളില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണവൈബ് പരിപാടി ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന ഷാഫി പറമ്പിൽ എംപിയെ വഴിയിൽ തടഞ്ഞു പ്രതിഷേധിക്കുകയും അസഭ്യം പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നടപടിയിൽ ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ഒരുപാടു സമരങ്ങളും പ്രതിഷേധങ്ങളും കോൺഗ്രസ് പാർട്ടി മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട് . എന്നാൽ മുൻപെങ്ങും ഇല്ലാത്തവിധം ഇപ്പോൾ സമരങ്ങൾ എന്നപേരിൽ ഡിവൈഎഫ്ഐയുടെയും എസ് ഫ് ഐ യുടെയും പേരിൽ ആഭാസത്തരങ്ങളുണ് നടക്കുന്നത്. ഒരു ജനപ്രതിനിധിയെ തടഞ്ഞുവെച്ചു നടുറോഡിൽ വെച്ച് തെറിവിളിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട പോലീസ് നോക്കി നിൽക്കുകയായിരുന്നു .ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾക്ക് നേരെ സമരമെന്ന പേരിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്ന പാർട്ടി പ്രവർത്തകരെ നിലക്ക് നിർത്താൻ സിപിഎം തയ്യാറാക്കണമെന്നും നേതാക്കൾ പ്രസ്താവനയിൽ ആവശ്യപെട്ടു.

spot_img

Related Articles

Latest news