ആദ്യ ഭാര്യ മരിച്ചപ്പോള്‍ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ചു, ഇപ്പോള്‍ രണ്ടാമത്തെ സഹോദരിയെയും വിവാഹം കഴിക്കണം; ടവറില്‍ കയറി യുവാവിന്റെ ഭീഷണി.

കനൗജ്: ഭാര്യ മരിച്ചതിന് ശേഷം ഭാര്യയുടെ അനിയത്തിയെ വിവാഹം കഴിച്ച യുവാവ്, ഭാര്യയുടെ രണ്ടാമത്തെ സഹോദരിയെയും വിവാഹം കഴിയ്ക്കണമെന്നാവശ്യപ്പെട്ട് ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. തന്റെ ഭാര്യയുടെ രണ്ടാമത്തെ സഹോദരിയെയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രാജ് സക്‌സേന എന്നയാളാണ് ടവറില്‍ കയറിയത്. 2021 ലായിരുന്നു രാജിന്റെ ആദ്യ വിവാഹം. എന്നാല്‍, ഒരു വർഷത്തിനുശേഷം ഭാര്യ രോഗം ബാധിച്ച്‌ മരിച്ചു. തുടർന്ന് അവരുടെ സഹോദരിയെ വിവാഹം കഴിച്ചു. രണ്ട് വർഷത്തിലേറെ കഴിഞ്ഞപ്പോളാണ് രണ്ടാമത്തെ സഹോദരിയുമായി പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

വ്യാഴാഴ്ച ഇയാള്‍ ഭാര്യയോട് സഹോദരിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. എന്നാല്‍ രണ്ടാം ഭാര്യയും സഹോദരിയും എതിർത്തതോടെ സക്‌സേന ബോളിവുഡ് ചിത്രമായ ഷോലെയിലെ ഒരു രംഗത്തെ അനുകരിച്ച്‌ വൈദ്യുതി ടവറില്‍ കയറി ഭാര്യാ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തിന് ഉറപ്പുനല്‍കി പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് ഏഴ് മണിക്കൂർ നേരത്തെ അനുനയത്തിന് ശേഷം യുവാവിനെ താഴെയിറക്കി. പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച സക്‌സേന, തന്റെ ഭാര്യയും അവരുടെ സഹോദരിയും തന്നെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു.

spot_img

Related Articles

Latest news