തിരുവോണ ദിനത്തിലും പതിവ് തെറ്റിക്കാതെ നബിദിന മധുരവുമായി അനിൽകുമാർ

കാരശ്ശേരി: തിരുവോണ ദിനമായിട്ടും പതിവ് തെറ്റിക്കാതെ നബിദിനാഘോഷത്തിന് മിഠായിയുമായി ഈ വർഷവും അനിൽകുമാർ എത്തി. കാരശ്ശേരി ഹിദായത്ത് സിബിയാൻ സുന്നി മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷത്തിൽ വിദ്യാർത്ഥികൾക്കായി കൊണ്ടുവന്ന മിഠായി അദ്ദേഹം പ്രധാന അധ്യാപകൻ എ. കെ. അബ്ദുൽ ഖാദർ മുസ്‌ലിയാർക്ക് കൈമാറി.

ഡ്രൈവറായി ജോലി ചെയ്യുന്ന അനിൽകുമാർ വർഷങ്ങളായി നബിദിനാഘോഷ ദിനങ്ങളിൽ മിഠായി വിതരണം ചെയ്തു വരുന്നു. കാരശ്ശേരിയിലെ പ്രമുഖ തറവാടായ ചാലിൽ കുടുംബാംഗവും, ചാലിൽ പത്മനാഭന്റെ മകനുമാണ് അദ്ദേഹം.

പലപ്പോഴായി പച്ചക്കറിയും മത്സ്യവുമൊക്കെ വാങ്ങി മദ്രസയിലെ ഉസ്താദുമാർക്ക് ദാനം ചെയ്യുന്ന അനിൽകുമാർ, സ്വന്തം പോക്കറ്റിൽ നിന്ന് കാശ് എടുത്ത് ഉസ്താദുമാരെ സഹായിക്കുന്ന മനസ്സുകൊണ്ടാണ് അറിയപ്പെടുന്നത്. പൊതുവേ എല്ലാവരോടും വിനയത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഏറെ പ്രസക്തമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

മതഭേദമന്യേ സൗഹൃദവും സഹവർത്തിത്വവും വിളിച്ചോതുന്ന അനിൽകുമാറിന്റെ മാതൃകാപരമായ ഇടപെടൽ മറ്റുള്ളവർക്ക് പ്രചോദനവും നാടിന്റെ അഭിമാനവുമാണെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news