മുക്കം: കാരശ്ശേരി സുന്നി മദ്രസയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം സമൃദ്ധമായ രീതിയിൽ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡൻറ് എൻ.പി. അബ്ദുൽ സലീം പതാക ഉയർത്തി. മൗലിദ് പാരായണത്തിന് മുഹസിൻ സഖാഫി നേതൃത്വം നൽകി, അബ്ദുൽ ജബ്ബാർ സഖാഫി പ്രാർത്ഥന നടത്തി.
ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയവ ഉൾപ്പെട്ട ഘോഷയാത്രയ്ക്ക് സദർ മുഅല്ലിം എ.കെ. അബ്ദുൽ ഖാദർ മുസ്‌ലിയാർ, മഹല്ല് സെക്രട്ടറി പി.കെ.സി. മുഹമ്മദ്, കെ.സി. അബ്ദുൽ മജീദ്, കെ. അബ്ദുൽ നാസർ മുസ്‌ലിയാർ, ഇ.കെ. അബ്ദുൽ ജലീൽ, ഇല്ലക്കണ്ടി ബഷീർ, കെ. മുഹമ്മദ് ഹാജി, കെ. മുജീബ് റഹ്മാൻ, വി. പി. അബ്ദുറസാഖ്, സഫീർ പുതിയേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
പരിപാടിയിൽ പായസവിതരണം, മധുര പലഹാര വിതരണം, അന്നദാനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവ നടത്തി. വി.പി. ഷമീർ സ്വാഗതവും, കെ. സി. മുബഷിർ നന്ദിയും പറഞ്ഞു.