ഇനി വെറും മുഖ്യമന്ത്രി പോര, ബഹുമാനം ചേര്‍ക്കണം; സര്‍ക്കുലര്‍ പുറത്തിറക്കി ഭരണപരിഷ്‌കാര വകുപ്പ്.

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമയി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ.പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നല്‍കുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നല്‍കുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നല്‍കുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫീസുകളില്‍ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാറുണ്ട്. അതിനുശേഷം നിവേദനങ്ങള്‍ക്ക് നല്‍കുന്ന മറുപടി കത്തില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ചില കത്തിടപാടുകളില്‍ ഇങ്ങനെ സൂചിപ്പിക്കാറില്ലായിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.

spot_img

Related Articles

Latest news