കോഴിക്കോട്: തിരുവസന്തം 1500 ക്യാമ്പയിനിന്റെ ഭാഗമായി ”ശുചിത്വം വിശ്വാസത്തിന്റെ ഭാഗം” എന്ന പ്രമേയത്തിൽ ഹോസ്പിറ്റൽ ശുചീകരണം നടത്തി. മെഡിക്കൽ കോളേജ് സഹായി വാദി സലാം വോളന്റീയർ വിങിന്റെ നേതൃത്വത്തിൽ അമ്പതോളം വോളന്റീയർമാരാണ് ചേവായൂർ ലെപ്രസി ഹോസ്പിറ്റലിൽ ശുചീകരണം നടത്തിയത്.
ചേവായൂർ ലെപ്രസി ഹോസ്പിറ്റൽ സീനിയർ കൺസെൽട്ടെന്റ് ഡോ. ബിജു ശുചീകരണം ഉദ്ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സഹായിയുടെ പ്രവർത്തനങ്ങൾ രോഗികൾക്ക് ഏറെ ആശ്വാസകരമാണെന്നും, ലെപ്രസി ഹോസ്പിറ്റലിന് നിരവധി തവണ സഹായിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഡോ. ബിജു പറഞ്ഞു. സഹായി വാദി സലാം ജനറൽ സെക്രട്ടറി അബ്ദുൽ നാസർ ചെറുവാടി, ചെയർമാൻ ബഷീർ മുസ്ലിയാർ, കൺവീനർ മുനീർ മണക്കടവ്, ലെപ്രസി ഹോസ്പിറ്റൽ ക്ലർക്ക് സബീഷ്, സീനിയർ നേഴ്സിങ് ഓഫീസർ ഷീജ, നേഴ്സിങ് ഓഫീസർ ശൈലജ, ഹോസ്പിറ്റൽ അറ്റെന്ടെർമാരായ റുഖിയ, ആലിറ, സഹായി വാദി സലാം അഡ്മിനിസ്ട്രേറ്റിങ് ഓഫീസർ സഊദ് പാലാഴി, പി ആർ ഓ അനീസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
തിരുവസന്തം 1500 ക്യാമ്പയിനിന്റെ ഭാഗമായി സഹായി വാദി സലാം മെഗാ രക്തദാന ക്യാമ്പ്, ഗ്രാൻഡ് മൗലിദ്, പ്രത്യേക ഭക്ഷണ വിതരണം തുടങ്ങിയ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.