കര്‍ണാടകത്തില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞു കയറി എട്ട് മരണം; ഇരുപതിലധികം പേര്‍ക്ക് ഗുരുതര പരിക്ക്: മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ബംഗളൂരു: കര്‍ണാടകത്തിലെ ഹാസനില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം.20ല്‍ അധികം പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ഹാസനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ ഇടയുണ്ട്. ഹാസന്‍-ഹൊളെനരസിപുര റോഡില്‍ മെസാലെ ഹോസഹള്ളിയില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

ഘോഷയാത്രയില്‍ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. വാദ്യഘോഷങ്ങള്‍ക്കൊത്ത് നൃത്തംചെയ്യുന്നവരുടെയിടയിലേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ഇന്നലെ രാത്രി ഹൊളെ നരസിപ്പുര ഹൊസഹള്ളിക്ക് സമീപം ആയിരുന്നു അപകടം. വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ ഡിജെ സംഘത്തിന് നേര്‍ക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ ട്രക്ക് അമിത വേഗത്തിലാണ് സ്ഥലത്ത് എത്തിയതെന്ന് കാണാം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്്.

നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഇത്രയു വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഡിജെ ഡാന്‍സ് നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.

spot_img

Related Articles

Latest news