മലപ്പുറത്ത് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച്‌ കാര്‍ കഴുകുന്നതിനിടെ അപകടം; ഷോക്കേറ്റ് യുവാവ് മരിച്ചു.

വണ്ടൂർ: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം വാണിയമ്പലം ചെന്നല്ലീരി മനയില്‍ മുരളീകൃഷ്ണനാണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം. വിവാഹത്തിനു പോകാനായി പവർ വാഷർ ഉപയോഗിച്ച്‌ കാർ കഴുകുന്നതിനിടെ പവർ വാഷറില്‍ നിന്നാണ് ഷോക്കേറ്റത്. യുവാവ് കാറിനരികില്‍ വീണു കിടക്കുന്നതായാണ് വീട്ടുകാർ കണ്ടത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബാല സാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാടിന്‍റെ സഹോദരീ ഭർത്താവാണ്. ഭാര്യ ആരതി, മകൻ ശങ്കർ കൃഷ്ണൻ. യു സി പെട്രോളിയം ഉടമ പരേതനായ യു. സി മുകുന്ദന്‍റെയും ഷീലയുടെയും മകനാണ്.

spot_img

Related Articles

Latest news