റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ എം എസ് എം കോളേജ് പൂർവ്വവിദ്യാർത്ഥിനിയും സിനിമ സീരിയൽ നടിയുമായ രശ്മി അനിലിന് കായംകുളം എം എസ് എം കോളേജ് അലുമ്‌നി റിയാദ് ചാപ്റ്റർ സ്വീകരണം നൽകി.
മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ഷംനാദ് കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടി പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും സാമൂഹ്യപ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഫോർക്ക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്, മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഡോ: ജയചന്ദ്രൻ, നിഖില സമീർ, മുഹമ്മദ് ഷെഫീഖ് എന്നിവർ സംസാരിച്ചു.
തന്റേതായ ശൈലി കൊണ്ട് കോമഡി രംഗത്തും സീരിയൽ രംഗത്തും സിനിമയിലും വ്യത്യസ്ഥ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹ്യദയങ്ങൾ കീഴടക്കിയ രശ്മി കലാരംഗത്ത് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അലുമ്‌നിയുടെ സ്നേഹോപഹാരം കമ്മിറ്റി അംഗങ്ങൾ ചേർന്ന് രശ്മിക്ക് സമ്മാനിച്ചു. ഒരു കലാകാരി എന്ന നിലയിൽ ലോകത്ത് എവിടെ ചെന്നാലും എം എസ് എം കോളേജിൽ പഠിച്ചർക്ക് ഒരു കൂട്ടായ്മ ഉണ്ടാവാറുണ്ടന്നും അവരെയെല്ലാം കാണാൻ തനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ടെന്നും; റിയാദിലും എം എസ് എം അലുമ്‌നിയുടെ സ്നേഹാദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിലും, വർഷങ്ങൾക്ക് ശേഷം പഴയ സുഹ്യത്ത്‌ക്കളെ നേരിൽ കാണാൻ കഴിഞ്ഞതിലുമുള്ള സന്തോഷവും, പഴയകാല കോളേജ് ഓർമ്മകളും രശ്മി പങ്കുവെച്ചു.
സമീർ റോയ്‌ബോക്, രാജീവ് സാഹിബ്, നിസാം രണ്ടാം കുറ്റി, ഫൗസിയ നിസാം, മുഹമ്മദ് ഖാൻ, ഷൈല, തിഫ് ല അനസ്, സംഗീത, ഷെബീർ വരിക്കപ്പള്ളി, അനസ്, ഫൈസൽ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 2015 ൽ രൂപീകൃതമായ അലുമ്‌നി റിയാദ് ചാപ്റ്റർ കൂടുതൽ പ്രവർത്തങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നുവെന്നും ആയതിനാൽ റിയാദിൽ ഉള്ള കായംകുളം എം എസ് എം കോളേജ് പൂർവ്വവിദ്യാര്തഥികൾ ഈ നമ്പറുകളിൽ 0500439252, 0560514198, ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
ചടങ്ങിന് സെയ്ഫ് കൂട്ടുങ്കൽ സ്വാഗതവും ഷിബു ഉസ്മാൻ നന്ദിയും പറഞ്ഞു.