ചെറുവാടിയുടെ അഭിമാനമായി നജ്മ മുജീബ്; എൻജിഒ യൂണിയൻ സർഗോത്സവത്തിൽ ഇരട്ട വിജയം.

കൂളിമാട്: കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല സംഘസംസ്കാര സർഗോത്സവത്തിൽ നജ്മ മുജീബ് ഇരട്ട വിജയം നേടി. മാപ്പിളപ്പാട്ട് ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനവും മലയാള കവിതാപാരായണ മത്സരത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

സംസ്ഥാന പ്ലാനിംഗ് ബോർഡിൽ ക്ലാർക്കായി സേവനം ചെയ്യുന്ന നജ്മ മുജീബ്, കലാപരിപാടികളിലും സംഗീതരംഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ്. ചെറുവാടി എൻ.കെ. മുജീബുറഹ്മാൻ്റെ പത്നിയും പെരുവയൽ കായലം സ്വദേശിനിയുമായ നജ്മയുടെ നേട്ടം നാട്ടുകാർ അഭിമാനത്തോടെയാണ് സ്വീകരിച്ചത്.

സംഘസംസ്കാര സർഗോത്സവത്തിൽ കലാപരമായ വൈവിധ്യങ്ങൾ അവതരിപ്പിച്ച മത്സരാർത്ഥികളിൽ നിന്നും പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയാണ് നജ്മ മുജീബ് ഈ വിജയങ്ങൾ കരസ്ഥമാക്കിയത്. കലാ-സാംസ്കാരിക രംഗങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് നജ്മ മുജീബ് എത്തുമെന്ന പ്രതീക്ഷയിലാണ് സഹപ്രവർത്തകരും നാട്ടുകാരും.

spot_img

Related Articles

Latest news