റിയാദിൽ ഒഐസിസി തിരുവനന്തപുരത്തിന്റെ 14-ാമത് വാർഷികാഘോഷം; മെഹന്തി കലയിലെ നിറച്ചായ മത്സര വിജയിക്ക് സ്വർണ്ണ നാണയം സമ്മാനിച്ചു.

റിയാദ്: പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ, ഒഐസിസി തിരുവനന്തപുരം ജില്ല റിയാദ് കമ്മിറ്റിയുടെ 14-ാമത് വാർഷികാഘോഷം ഭംഗിയായി സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്തി മത്സരത്തിൽ കലാപ്രതിഭകൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും മികച്ച കലയ്ക്ക് അംഗീകാരം നേടുകയും ചെയ്തു.

വ്യത്യസ്തമായ ഡിസൈൻ രീതികളും കൃത്യതയും കൊണ്ട് ഏറെ ശ്രദ്ധേയമായ മത്സരത്തിൽ, ബജീഹ ഒന്നാം സ്ഥാനവും, സന രണ്ടാം സ്ഥാനവും, ഷിഫല മറിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ നിരവധി പേർ പങ്കെടുത്തുവെങ്കിലും മത്സരാർത്ഥികളുടെ പോയിന്റുകളിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് മത്സരത്തിന്റെ കടുത്ത മത്സരം വ്യക്തമാക്കുന്നതായി സംഘാടകർ പറഞ്ഞു.

ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടിയിൽ മുഖ്യാതിഥിയായെത്തിയ കോവളം എം.എൽ.എ എം. വിൻസന്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയിക്ക് സോന ഗോൾഡ് നൽകിയ സ്വർണനാണയമാണ് സമ്മാനമായി ലഭിച്ചത്.

ചടങ്ങ് ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിൻസെന്റ് കെ. ജോർജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ സജീർ പൂന്തുറ, കൺവീനർ അൻസാർ വർക്കല എന്നിവർ നേതൃത്വം വഹിച്ചു. ഷെർമി നവാസ്, ഷിനു വി. നവീൻ, ഷാലിമ കെ. എന്നിവർ വിധികർത്താക്കളായിരുന്നു. അഡ്വ. ആഫിയ, ഷംനാദ് കരുനാഗപള്ളി എന്നിവർ മത്സരം കോർഡിനേറ്റ് ചെയ്തു.

വനിത വേദി ഭാരവാഹികളായ മൃദുല വിനീഷ്, ജാൻസി പ്രഡിൻ, സൈഫുന്നീസ സിദ്ധീഖ്, ബൈമി സുബിൻ, ഷിംന നൗഷാദ് എന്നിവർ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി പരിപാടിയെ കൂടുതൽ ആകർഷകമാക്കി.
കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ഇത്തരം മത്സരങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news