കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ഒരു സംഘം ആളുകളുടെ ഭീഷണിയെ തുടർന്ന് 16-കാരനായ വിദ്യാർത്ഥി കിണറ്റില്‍ ചാടി ജീവനൊടുക്കി.കുണ്ടറ പെരുമ്പുഴ സ്വദേശികളായ അനില്‍ കുമാർ-ദീപ ദമ്പതികളുടെ മകൻ അഖില്‍ കെ (16) ആണ് മരിച്ചത്. ഇളമ്പള്ളൂർ ഗവ. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായിരുന്നു അഖില്‍.
ചില ആളുകള്‍ വീട്ടിലെത്തി അഖിലിനെ ഭീഷണിപ്പെടുത്തിയതായും ഇതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയ അഖിലിനെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭീഷണിപ്പെടുത്തിയവർക്കെതിരെ അഖിലിന്റെ പിതാവ് കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു.