അബ്ദുറഹീം കേസ്: കീഴ് കോടതിയുടെ വിധി ശരിവെച്ച് സുപ്രീം കോടതി അന്തിമ ഉത്തരവ്; പ്രോസിക്യൂഷന്റെ അപ്പീൽ തള്ളി.

റിയാദ്: 20 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുറഹീമിനെ സംബന്ധിച്ച സൗദിയിൽ ബാലൻ കൊല്ലപ്പെട്ട കേസിലെ നിയമ നടപടികൾ സമാപിച്ചു. കീഴ് കോടതിയുടെ വിധി ശരിവെച്ച് സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.

നേരത്തെ മെയ് 26-ന് റിയാദിലെ ക്രിമിനൽ കോടതി അബ്ദുറഹീമിന് ഇരുപത് വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. പിന്നീട് ജൂലൈ 9-ന് അപ്പീൽ കോടതി ഈ വിധി ശരിവെച്ചിരുന്നു. അന്തിമ വിധി പ്രഖ്യാപനത്തിനായി കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു.

പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകർ സുപ്രീംകോടതിയിൽ പ്രതിരോധത്തിന് രംഗത്തുണ്ടായിരുന്നു. അബ്ദുറഹീമിന്റെ നിയമപ്രതിനിധികളായ അഡ്വ. റെനയും അഡ്വ. അബുഫൈസലും, കൂടാതെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ, എല്ലാ നടപടിക്രമങ്ങളിലും സജീവ പങ്കുവഹിച്ചു.

കേസിന്റെ അന്തിമ വിധി വന്നതോടെ, അബ്ദുറഹീമുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂര്‍ണമായി സമാപിച്ചു. സുപ്രീംകോടതിയുടെ തീരുമാനം പ്രസക്തമായ നിയമപരമായ നിർദ്ദേശമായി പരിഗണിക്കപ്പെടുന്നു, സമാന സാഹചര്യങ്ങളിൽ ഭാവിയിലെ വിധികളിലും ഇതിന് മാർഗ്ഗനിർദ്ദേശമാകുമെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

spot_img

Related Articles

Latest news