റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ, മേഖലകള്‍ക്ക് സെപ്റ്റംബർ 23 അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്കൂളുകള്‍, ബാങ്കുകള്‍, സർക്കാർ ഓഫീസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ‘നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ്’ എന്ന സന്ദേശമാണ് ഇത്തവണത്തെ ദേശീയ ദിനത്തില്‍ സൗദി മുന്നോട്ട് വെയ്ക്കുന്നത്. അവധി ദിനം പ്രമാണിച്ച് വൻ ഡിസ്കൗണ്ടുകളാണ് രാജ്യത്തെ വ്യപാര സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 വരെയാണ് സ്ഥാപനങ്ങള്‍ക്ക് ഡിസ്കൗണ്ട് നല്‍കാമെന്നും ഇതിനായി പ്രത്യേക ലൈസൻസ് നേടണമെന്നും സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
1965- ല്‍ ഫൈസല്‍ രാജാവിന്റെ കാലത്താണ് ദേശീയ ദിനം ആദ്യമായി ആഘോഷിച്ചത്, 2005 ല്‍ അബ്ദുള്ള രാജാവിന്റെ കാലത്ത് പ്രത്യേക ഉത്തരവിലൂടെ ഈ ദിവസം എല്ലാ വർഷവും അവധി നല്കാൻ തീരുമാനിക്കുക ആയിരുന്നു. സൗദിയുടെ ഓരോ ദേശീയ ദിനത്തോടനുബന്ധിച്ചും പുതിയ പ്രഖ്യാപനങ്ങളും പദ്ധതികളും പ്രഖ്യാപിക്കാറുണ്ട്. ഇപ്പോള്‍ സൗദി അറേബ്യ നടപ്പിലാക്കുന്ന ‘വിഷൻ 2030’ ന്റെ ഭാഗമായി വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.