കൊടുവള്ളി നഗരസഭയിൽ എല്ലാവർക്കും ശുദ്ധജലം, അമൃത് പദ്ധതിക്ക് തുടക്കമായി.

കൊടുവള്ളി:കൊടുവള്ളി നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യത്തോടെ അമൃത് 2.0 പദ്ധതിയിലുൾപ്പെടുത്തി 14.38 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നെടിയാൽ കുഴി(കോട്ടക്കൽ)യിൽ നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി. നൂർജഹാൻ അദ്ധ്യക്ഷത വഹിച്ചു.
ആദ്യ ഘട്ടത്തിൽ 10-ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂമിക്കടിയിലും, മുകളിലുമായുള്ള സബ് ടാങ്ക് നിർമ്മിക്കുകയും 3000-കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്ന രീതിയിലാണ് ഒന്നാം ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ചാത്തമംഗലം കൂളിമാട്ടിൽ നിന്നുമാണ് പദ്ധതിക്കാവശ്യമായ വെള്ളം എത്തിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 35- ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സബ് ടാങ്ക് നിർമ്മിച്ച് നിലവിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എത്താത്ത നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളെയും ഉൾപ്പെടുത്തി,എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രണ്ടാംഘട്ട പദ്ധതിക്കാവശ്യമായ ടാങ്ക് നിർമ്മിക്കുവാനുള്ള 65- സെൻ്റ് സ്ഥലം കൊടുവള്ളി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ലഭ്യമാക്കി. ഒന്നാം ഘട്ട സബ് ടാങ്ക് നിർമ്മിക്കാൻ സമുദ്രനിരപ്പിൽ നിന്നും 70 – അടി ഉയരത്തിലുള്ള സ്ഥലം ആവശ്യമായി വന്നപ്പോൾ ആയതിനുള്ള 18-സെൻ്റ് സ്ഥലവും, അതിലേക്കുള്ള റോഡിനാവശ്യമായ സ്ഥലവും നഗരസഭ നെടിയാൽകുഴി കോട്ടക്കൽ ഭാഗത്ത് കണ്ടെത്തുകയും ടി സ്ഥലം വിലക്കെടുക്കുകയും ചെയ്തു. പദ്ധതി പൂർത്തിയാവുന്നതോടെ കൊടുവള്ളി നഗസഭയിലെ മുഴുവൻ പ്രദേശത്തും കുടിവെള്ള പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുന്നതാണ്. വാട്ടർ അതോറിറ്റിയുടെ എക്സിക്യുട്ടീവ് എഞ്ചിനിയർ വിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.സി യ്യാലി,ആയിഷ ഷഹനിദ, റംല ഇസ്മായിൽ,സഫീന ഷമീർ, കെ.ശിവദാസൻ, മുൻസിപ്പൽ സെക്രട്ടറി വി.എസ്.മനോജ്, വി.കെ.അബ്ദു ഹാജി, സി.പി.അബദുൾ റസാക്ക്, നാസർകോയ തങ്ങൾ, ബിജു പിടിപ്പുരക്കൽ, ഷെരീഫ കണ്ണാടിപ്പൊയിൽ, എൻ.കെ. അനിൽകുമാർ,കെ. സുരേന്ദ്രൻ,വേളാട്ട് മുഹമ്മദ്,പി.ടി.സി ഗഫൂർ, എം.പി. അബ്ദുറഹിമാൻ മാസ്റ്റർ,അബ്ദുള്ള മാതോലത്ത്,എം.പി.മൊയ്തീൻ,പി.വി. ബഷീർ,കെ.എം.സുഷിനി, സുബു അബ്ദുസലാം, കോട്ടക്കൽ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

spot_img

Related Articles

Latest news