റിയാദ് : സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ വിപുലമായി ആഘോഷിച്ചു. വർണാഭമായ വസ്ത്രങ്ങൾ അണിഞ്ഞും ദേശീയ ദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ചും നടന്ന പരിപാടിയിൽ സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു കുടുംബിനികളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.
സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപദേശക സമിതി അംഗം സിറാജുദ്ധീൻ ഓവുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് സുരക്ഷിതവും സമാധാനപരവുമായ ജീവിതത്തിന് അവസരം നൽകുന്ന ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നതോടൊപ്പം രാജ്യത്തിന്റെ പുരോഗതിയിലും ഐക്യത്തിലും പങ്കാളികളാകാൻ സാധിക്കുന്നതിനാൽ മലയാളികൾ അഭിമാനിക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടിൽ, മുഹമ്മദ് ഇഖ്ബാൽ, ഫാറൂഖ് പൊക്കുളങ്ങര, നൗഫൽ തങ്ങൾ, ഫായിസ് ബീരാൻ, കബീർ വൈലത്തൂർ തുടങ്ങിയവർ സംസാരിച്ചു.
ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള, സലിം പി വി, സയ്യിദ് ഷാഹിദ്, സലിം അകലാട്, ഫായിസ് ബീരാൻ, അൻവർ ഖാലിദ്, ശറഫുദ്ധീൻ ചാവക്കാട്, പ്രകാശൻ ഇ ആർ, ഫായിസ് ഉസ്മാൻ, അബ്ബാസ് കൈതമുക്ക്, ജഹാംഗീർ, ഷഹബാസ് പാലയൂർ, അബ്ദുൽ ലത്തീഫ്, മുഹമ്മദ് കൈതമുക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും അലി പൂത്താട്ടിൽ നന്ദിയും പറഞ്ഞു.