മുക്കം: അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാർമല ഇറക്കത്തിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
കരിക്കാടംപൊയിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ഷാനിദ് (21), കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപത് മണിക്കായിരുന്നു അപകടം. വൈകുന്നേരം കക്കാടംപൊയിൽ ഭാഗത്തേക്ക് പോയ ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഷാനിദിൻ്റെ മാതാവ്: ഫാത്തിമ, സഹോദരങ്ങൾ: ഹക്കീം, മുനവിർ.
സൂരജിൻ്റെ മാതാവ്: രമ്യ, സഹോദരി: അർച്ചന.