ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിക്കിലും 30 ലധികം പേർ മരിച്ചു.രണ്ട് കുട്ടികളും മരിച്ചവരില്‍ പെടുന്നു., അപകടത്തില്‍ നിരവധി പേർ കുഴഞ്ഞു വീണു.
വിജയ്‌യുടെ കരൂർ റാലിയാണ് സംഭവം. പരിക്കേറ്റവരെയും കുഴഞ്ഞു വീണവരെയും ആംബുലൻസുകളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം നിറുത്തി മടങ്ങി .
വിജയ്‌യുടെ പ്രസംഗത്തിനിടെ ജനക്കൂട്ടം നിയന്ത്രണാതിതമാരുകയായിരുന്നു, തുടർന്നുണ്ടായ തിക്കിലും തിരക്കിലും ന നിരവധി പേർ കുഴഞ്ഞു വീണു. ഇവരെ ആംബുവൻലുകളില്‍ കരൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം മന്ത്രിമാരായ എം.എ. സുബ്രഹ്മണ്യനോടും അൻബില്‍ മഹേഷിനോടും ഉടൻ കരൂരിലെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. മുൻ മന്ത്രി സെന്തില്‍ ബാലാജിയും കരൂർ സർക്കാർ ആശുപത്രിയിലെത്തിയിട്ടുണ്ട്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജനബാഹുല്യം മൂലം ആംബുലൻസുകള്‍ക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി.
അപകടത്തെ തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച്‌ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലൻസുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യർത്ഥിച്ചു.
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്.
കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.